ഏറ്റവും പുതിയ വിശേഷം ഒരു മോൾ കൂടി ജനിച്ചു എന്നതാണ്. മൂത്ത മകളുമായി പത്തുപതിനഞ്ചു വയസിന്റെ വ്യത്യാസം ഉണ്ട്. എന്നെക്കാളും കൂടുതൽ ത്രില്ലും എക്സൈറ്റ്മെന്റും അവൾക്കാണ്.
ഈ അവധിക്കാലത്തുകിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റാണ് അത്. അതുകൊണ്ടു തന്നെ അതുമായി പുള്ളിക്കാരത്തി ഫുൾ ബിസിയാണ്. പല സ്ഥലങ്ങളും പോകാൻ വേണ്ടി പ്ലാൻ ചെയ്തിരുന്നു.
എന്നാൽ വാവ വന്നത് പ്രമാണിച്ചുകൊണ്ട് വേറെ എങ്ങും പോകുന്നില്ല എന്ന് തീരുമാനിച്ചിരിക്കുകയാണ്. എല്ലാ കാര്യങ്ങളും നോക്കുന്നതും കുഞ്ഞിനെ ടേക്ക് കെയർ ചെയ്യുന്നതും എല്ലാം മോളാണ്.
ഇപ്പോൾ രാത്രിയൊക്കെ ഉറങ്ങാതെ അതിനെ ഇങ്ങനെ വച്ചുകൊണ്ട് ഇരിപ്പാണ്. വളരെ സന്തോഷം ഉണ്ട്. വിഷു കൈനീട്ടം എന്നല്ല അപ്രതീക്ഷിതമായി കിട്ടിയ വലിയ ദൈവാനുഗ്രഹം ആണ് രണ്ടാമത്തെ മകൾ.
ഗിന്നസ് പക്രു