പ​തി​നാ​യി​ര​ത്തോ​ളം താ​റാ​വു​ക​ൾ ചത്തു! വി​ശ​ദ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച സാമ്പി ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം വന്നു; വെ​ച്ചൂ​രി​ൽ പ​ക്ഷിപ്പനി സ്ഥി​രീ​ക​രി​ച്ചു

വൈ​ക്കം:​വെ​ച്ചൂ​രി​ൽ പ​ക്ഷിപ്പനി സ്ഥി​രീ​ക​രി​ച്ചു. രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന് വി​വി​ധ ക​ർ​ഷ​ക​രു​ടേ​താ​യി പ​തി​നാ​യി​ര​ത്തോ​ളം താ​റാ​വു​ക​ൾ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ച​ത്തു.

പ​ക്ഷി പ​നി ല​ക്ഷ​ണ​ങ്ങ​ളോ​ടെ​യാ​ണ് താ​റാ​വു​ക​ൾ ച​ത്ത​തെ​ങ്കി​ലും ആ​ദ്യ​ഘ​ട്ട​ത്തി​ലെ സാ​ന്പി​ൾ പ​രി​ശോ​ധ​ന​ക​ളി​ൽ പ​ക്ഷി പ​നി സ്ഥി​രീ​ക​രി​ച്ചി​രു​ന്നി​ല്ല.

വി​ശ​ദ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന​ാ ഫ​ലം വ​ന്ന​പ്പോ​ഴാ​ണ് പ​ക്ഷി​പ​നി സ്ഥി​രീ​ക​രി​ക​രി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പ​ക്ഷി പ​നി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ മൃ​ഗ സം​ര​ക്ഷ​ണ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ രാ​വി​ലെ സ്ഥ​ല​ത്തെ​ത്തു​മെ​ന്ന് അ​റി​യി​ച്ച​താ​യി വെ​ച്ചൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ.​ഷൈ​ല കു​മാ​ർ അ​റി​യി​ച്ചു.

Related posts

Leave a Comment