ചണ്ഡിഗഡ്: പാക്കിസ്ഥാനെതിരായ ആദ്യ ട്വന്റി-20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ പഞ്ചാബിൽ കാഷ്മീരി വിദ്യാർഥികൾക്ക് നേരെ ആക്രമണം.
സംഗ്രൂരിലെ ഭായ് ഗുർദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് കോളജിലാണ് സംഭവം.
ഉത്തർപ്രദേശിൽനിന്നുള്ള വിദ്യാർഥികളാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം. ഞങ്ങൾ മത്സരം കാണുകയായിരുന്നു.
ഇതിനിടെ, ഇവിടേക്ക് എത്തിയ യുപിയിൽനിന്നുള്ള വിദ്യാർഥികൾ ഞങ്ങൾക്ക് നേരെ ആക്രോശിച്ചു. പിന്നാലെ മർദിക്കുകയും മുറി അടിച്ചു തകർക്കുകയും ചെയ്തു.
ഞങ്ങളും ഇവിടെ പഠിക്കാൻ വന്നവരാണ്. എന്താണ് ഉണ്ടായതെന്ന് നിങ്ങൾക്ക് അറിയാം. ഉപദ്രവിക്കരുത്. ഞങ്ങളും ഇന്ത്യക്കാർ തന്നെയാണെന്നും ഒരു വിദ്യാർഥി പറഞ്ഞു.
അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പോലീസ് പറഞ്ഞു.