ലാഹോർ: ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിൽ ഇന്ത്യയോടു പരാജയപ്പെട്ട പാക്കിസ്ഥാൻ ടീമിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു കോടതിയിൽ ഹർജി. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗുർജൻവാല സിവിൽ കോടതിയിലാണ് പരാതിയെത്തിയത്.
പരാതിക്കാരന്റെ പേരു വെളിപ്പെടുത്തിയിട്ടില്ല. ടീമിനെ നിരോധിക്കുന്നതിനു പുറമേ സെലക്ഷൻ കമ്മിറ്റിയെ പുറത്താക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ഞായറാഴ്ച മാഞ്ചസ്റ്ററിൽ നടന്ന മത്സരത്തിൽ ഇന്ത്യയോട് 89 റണ്‍സിനു പരാജയപ്പെട്ട പാക്കിസ്ഥാൻ, ആരാധകരിൽനിന്നും മുൻ കളിക്കാരിൽനിന്നും കടുത്ത വിമർശനമാണു നേരിടുന്നത്. പാക് ക്രിക്കറ്റ് ടീം പരിശീലകൻ മിക്കി ആർതറിനെ പിസിബി പുറത്താക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.