കോഴിക്കോട്: പാക്കിസ്ഥാൻ ഭീകരന് ഇന്ത്യന്‍ പാസ്പോര്‍ട്ട് നല്കാന് സഹായകരമായ നടപടി സ്വീകരിച്ചുവെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് വകുപ്പുതല അച്ചടക്ക നടപടി നേരിടുന്ന റിട്ട. പോലീസുകാരന് സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി ആഭ്യന്തര വകുപ്പ് തള്ളി. മലപ്പുറം ജില്ലാ പാസ്പോര്‍ട്ട് സെല്ലില്‍ ജോലി ചെയ്തിരുന്ന എസ് സിപിഒ എം. അലവി, തന്റെ പെന്‍ഷനില്‍നിന്നു മൂന്നു വര്‍ഷത്തേക്ക് 500 രൂപ വീതം കുറവുവരുത്താനുള്ള സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്താണ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്.
അലവി ഉന്നയിച്ച വാദങ്ങളൊന്നും നിലനില്‍ക്കുന്നതല്ലെന്നും ഗുരുതരമായ കൃത്യവിലോപമാണ് അലവിയുടെ ഭാഗത്തു നിന്നുമുണ്ടായതെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിനെതിരേയുള്ള വകുപ്പുതല അച്ചടക്ക നടപടി തുടരാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്. 2006 ജൂണ്‍ 12ന് മുഹമ്മദ്, നടുവത്തില്‍ ഹൗസ്, കാവന്നൂര്‍ പി.ഒ.,അരീക്കോട് എന്ന മേല്‍വിലാസത്തില്‍ സമര്‍പ്പിച്ച ഇന്ത്യന്‍ പാസ്പോര്‍ട്ടിനുള്ള അപേക്ഷ അലവി സ്വീകരിക്കുകയും പ്രാരംഭ നടപടികള്‍ സ്വീകരിക്കുകയും റിപ്പോര്‍ട്ട് ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഓഫീസില്‍ നിന്നും കോഴിക്കോട് ജില്ലാ പാസ്പോര്‍ട്ട് ഓഫീസിലേക്കു അയയ്ക്കുകയും ചെയ്തിരുന്നു. ഇതുപ്രകാരം പാസ്പോര്‍ട്ട് അനുവദിച്ചു നല്കി.
പിന്നീട് അറസ്റ്റിലായ ഒരു പാക് ഭീകരന്റെ പാസ്പോര്‍ട്ട് പരിശോധിച്ചപ്പോഴാണ് അലവി കുടുങ്ങിയത്. പാക് ഭീകരനു വ്യാജ വിലാസത്തില്‍ പാസ്പോര്‍ട്ട് ലഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത് അലവിയാണെന്ന വിവരങ്ങളെ തുടര്‍ന്ന് അദേഹത്തെ കോഴിക്കോട് ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍, പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിചാരണക്കൊടുവില്‍ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് -3 കോടതി അലവിയെ വെറുതെ വിട്ടു.
2018 മേയ് 31ന് അലവി സര്‍വീസില്‍നിന്നു വിരമിക്കുകയും ചെയ്തു. തുടർന്നാണു വകുപ്പുതല നടപടിക്കെതിരേ അലവി പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്. എന്നാൽ, കോടതി വെറുതെ വിട്ടുവെന്ന അലവിയുടെ വാദം വകുപ്പുതല അച്ചടക്ക നടപടി ഒഴിവാക്കാനുള്ള കാരണമായി ആഭ്യന്തര വകുപ്പ് അംഗീകരിച്ചില്ല.
ക്രിമിനല്‍ കേസിലെ ചാര്‍ജുകളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് കൃത്യവിലോപം, അച്ചടക്ക ലംഘനം, നിരുത്തരവാദിതം, സ്വഭാവ ദൂഷ്യം തുടങ്ങിയ ആരോപണങ്ങളുടെ പേരിലാണ് അച്ചടക്ക നടപടിയെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. എങ്ങനെയാണ് പാസ്പോര്‍ട്ട് അപേക്ഷയില്‍ പേര് രേഖപ്പെടുത്തേണ്ടതെന്ന പ്രാഥമിക വിവരം പോലും അലവിക്ക് അറിയില്ലെന്നും വിദേശിയാണെന്നു പ്രത്യക്ഷത്തില്‍ തോന്നുന്ന ഒരാളോട് വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് വേണ്ടത്ര അവധാനതയോടെ അലവി കാര്യങ്ങള്‍ ചെയ്തില്ലെന്നും പുനഃപരിശോധനാ ഹര്‍ജി തള്ളി ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.
ബിനു ജോർജ്