പാലാ: വള്ളിച്ചിറയിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡിൽ നടത്തിപ്പുകാരനും ഇടപാടുകാരുമായ നാലു പുരുഷന്മാരും മൂന്നു സ്ത്രീകളും പിടിയിലായി.
പാലാ, പ്രവിത്താനം, തൊടുപുഴ സ്വദേശികളായ സ്ത്രീകളെയാണ് പോലീസ് പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം അഭയ കേന്ദ്രത്തിലേക്കു മാറ്റി.
സംഭവുമായി ബന്ധപ്പെട്ട് പെണ്‍വാണിഭകേന്ദ്രം നടത്തിപ്പുകാരന് പാലാ ഉള്ളനാട് സ്വദേശി ജോസഫ് (ടോമി-57), ഇടപാടുകാരായ ബാലകൃഷ്ണന് നായര്‍ ബിനു (49), മനോജ് (39), ബോബി (57) എന്നിവരെ പാലാ സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഇന്‍സ്പെക്ടര്‍ കെ.പി. ടോംസന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
വള്ളിച്ചിറയിലെ വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നതായി പാലാ ഡിവൈഎസ്പി ഷാജു ജോസിനു രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതേത്തുടര്‍ന്നു പാലാ എസ്എച്ച്ഒ കെ.പി. ടോംസന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ദിവസങ്ങളായി പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു.
ഇന്നലെ രാവിലെ പോലീസ് നടത്തിയ റെയ്ഡിലാണ് പുരുഷന്മാരെയും സ്ത്രീകളെയും പിടികൂടിയത്.
ഒരു മാസത്തിലേറെയായി ഇവിടം കേന്ദ്രീകരിച്ചു പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നതായി പോലീസ് പറയുന്നു.
മധ്യകേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്ന് ഇവിടെ ഇടപാടുകാര്‍ എത്തുന്നതായും പോലീസിനു വിവരം ലഭിച്ചിരുന്നു.
റെയ്ഡിൽ എസ്ഐ അഭിലാഷ്, എഎസ്ഐ ഷാജി കുര്യാക്കോസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്, ബിജു, വനിതാ സിവില്‍ ഓഫീസർ രമ്യ എന്നിവരും പങ്കെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കും.