കോട്ടയം: ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്കുശേഷം മത്സര രംഗത്തുള്ളത് 14 സ്ഥാനാർഥികൾ. പത്രിക നൽകിയിരുന്ന 17 പേരിൽ രണ്ടു പേർ സൂക്ഷ്മപരിശോധനയിൽ പത്രിക തള്ളിയതിനെത്തുടർന്നാണ് സ്ഥാനാർഥിപ്പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടത്. ഒരാൾ പരിശോധനയ്ക്കുശേഷം പത്രിക പിൻവലിക്കുകയും ചെയ്തു.
സ്വതന്ത്ര സ്ഥാനാർഥികളായ ഡോ. കെ. പത്മരാജൻ, ബിജെപി ഡമ്മി സ്ഥാനാർഥി ശശികുമാർ എന്നിവരുടെ പത്രികകളാണ് തള്ളിയത്. സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ജോസഫ് സെബാസ്റ്റ്യനാണ് പത്രിക പിൻവലിച്ചത്. അഡ്വ. ജോസ് ടോം, ബേബി മത്തായി എന്നിവർ കേരളാ കോണ്ഗ്രസ് എം സ്ഥാനാർഥികളായി നൽകിയിരുന്ന പത്രികകൾ തള്ളിയെങ്കിലും സ്വതന്ത്ര സ്ഥാനാർഥികളായി സമർപ്പിച്ച പത്രികകൾ അംഗീകരിച്ചു.
വരണാധികാരിയായ ഡെപ്യൂട്ടി കളക്ടർ (ആർആർ) എസ്. ശിവപ്രസാദിന്റെ നേതൃത്വത്തിലായിരുന്നു സൂക്ഷ്മ പരിശോധന. പത്രികകൾ ഏഴു വരെ പിൻവലിക്കാം.
നിലവിലുള്ള സ്ഥാനാർഥികൾ
1. മാണി സി. കാപ്പൻ (എൻസിപി)
2. ജോർജ് ഫ്രാൻസീസ് (സ്വതന്ത്രൻ)
3. ബാബു ജോസഫ് (സ്വതന്ത്രൻ)
4. ഇഗ്നേഷ്യസ് ഇല്ലിമൂട്ടിൽ (സ്വതന്ത്രൻ)
5. അഡ്വ. ജോസ് ടോം (സ്വതന്ത്രൻ)
6. ഹരി (ബിജെപി)
7. മജു (സ്വതന്ത്രൻ)
8. ബേബി മത്തായി (സ്വതന്ത്രൻ)
9. ജോബി തോമസ് (സ്വതന്ത്രൻ)
10. സി.ജെ. ഫിലിപ്പ് (സ്വതന്ത്രൻ)
11. ജോസഫ് ജേക്കബ് (സ്വതന്ത്രൻ)
12. സുനിൽകുമാർ (സ്വതന്ത്രൻ)
13. ടോം തോമസ് (സ്വതന്ത്രൻ)
14. ജോമോൻ ജോസഫ് (സ്വതന്ത്രൻ)