തിരുവനന്തപുരം: ഉപതെരഞ്ഞടുപ്പ് നടക്കുന്ന പാലായിലെ കേരള കോൺഗ്രസ് സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോസ് കെ.മാണിയും പി.ജെ. ജോസഫും ഒറ്റക്കെട്ടായി സ്ഥാനാർഥിയെ നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തിലെ സിപിഎം തെറ്റുതിരുത്തൽ രേഖ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.