പാലക്കാട്: പാലാ ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാർഥി ആരാണെന്ന് ബുധനാഴ്ച വ്യക്തമാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബുധനാഴ്ച ചേരുന്ന ഇടതുമുന്നണി യോഗം ഇതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഘടകക്ഷികളുടെ സീറ്റ് പിടിച്ചെടുക്കുന്നത് സിപിഎമ്മിന്റെ രീതിയല്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.
ബുധനാഴ്ചയായാൽ എന്താ കുഴപ്പം..! പാലായിലെ ഇടതു സ്ഥാനാർഥി ആരെന്ന് ബുധനാഴ്ചയറിയാമെന്ന് കോടിയേരി
