കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് കേരള കോൺഗ്രസ്-എം നേതാവ് ജോസ് കെ. മാണി. ഇന്നു ചേരുന്ന യുഡിഎഫ് ഉപസമിതി ഇക്കാര്യം ചർച്ച ചെയ്യുമെന്നും പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സ്ഥാനാർഥിയും ചിഹ്നവും പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നാണ് ജോസ് വിഭാഗത്തിന്റെ നിലപാട്. മറ്റാരും ഇതിൽ ഇടപെടേണ്ടതില്ലെന്നും ഇക്കാര്യം യുഡിഎഫ് ഉപസമിതിയില്‍ അറിയിക്കുമെന്നും ജോസ് കെ മാണി വിഭാഗം വ്യക്തമാക്കുന്നു.