തൊടുപുഴ: കേരള കോണ്ഗ്രസ്-എമ്മിൽ ചിഹ്നത്തെ ചൊല്ലിയുള്ള തർക്കം മുറുകുന്നു. പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ജോസ് ടോമിന് രണ്ടില ചിഹ്നം നൽകാമെന്ന് യുഡിഎഫിൽ ധാരണയുണ്ടായിരുന്നില്ലെന്ന് പി.ജെ. ജോസഫ് പറഞ്ഞു. ചിഹ്നം നൽകില്ലെന്ന ഉപാധിയോടെയാണ് സ്ഥാനാർഥിയെ അംഗീകരിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പാലായുടെ ചിഹ്നം മാണി സാർ ആണെന്നും ചിഹ്നം വേണ്ടെന്നും പറഞ്ഞവർ എന്തിനാണ് വീണ്ടും രണ്ടില വേണമെന്ന് പറയുന്നത്. ജോസ് കെ. മാണിയുടെ നീക്കങ്ങൾ ദുരുഹമാണെന്നും അദ്ദേഹം പറഞ്ഞു.
ജോസഫ് കണ്ടത്തിൽ സുഷ്മ പരിശോധനയ്ക്കുശേഷം പത്രിക പിൻവലിക്കും. യുഡിഎഫ് ആവശ്യപ്പെട്ടാൽ ജോസഫിനെ രണ്ടില ചിഹ്നത്തിൽ മത്സരിപ്പിക്കാമെന്നും പി.ജെ. ജോസഫ് കൂട്ടിച്ചേർത്തു.