കോട്ടയം: ആസന്നമായ പാലാ ഉപതെരഞ്ഞെടുപ്പിൽ പൊതുസമ്മതനായ സ്ഥാനാർഥി വേണമെന്ന് കേരള കോൺഗ്രസ് നേതാവ് ജോയ് എബ്രഹാം. വിഷയത്തിൽ യുഡിഎഫ് ഇടപെട്ടിട്ടുണ്ട്. ജോസ് കെ.മാണി വിഭാഗവുമായി ചർച്ച നടത്തേണ്ടിവരുമെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ജോസ് വിഭാഗവുമായി ഇതുവരെ ചർച്ചകൾ ഒന്നും നടത്തിയിട്ടില്ല. സ്ഥാനാർഥിന പ്രഖ്യാപനത്തിൽ ഹിഡൻ അജണ്ടകൾ നടപ്പാകാതിരിക്കാനാണ് യുഡിഎഫ് ഇടപെടലെന്നും അദ്ദേഹം വ്യക്തമാക്കി.