തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പ് ചിഹ്നത്തെക്കുറിച്ചുള്ള തർക്കങ്ങൾ ഇന്ന് പരിഹരിക്കുമെന്ന് മുൻ കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരളാ കോണ്ഗ്രസ് എമ്മിലെ ഇരുവിഭാഗം നേതാക്കളുമായി ചർച്ച ചെയ്ത് ധാരണയിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും. യുഡിഎഫ് സ്ഥാനാർഥിയെ പിന്തുണയ്ക്കുമെന്ന് പി.ജെ.ജോസഫും വ്യക്തമാക്കിയിട്ടുണ്ട്. തർക്കങ്ങൾ ഉടൻ തന്നെ പരിഹരിക്കുമെന്നും ഹസ്സൻ രാഷ്ട്രദീപികയോട് പറഞ്ഞു.
പാലാ തെരഞ്ഞെടുപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും; തർക്കങ്ങൾ ഇന്ന് പരിഹരിക്കുമെന്ന് എംഎം ഹസ്സൻ
