കോട്ടയം: മോക് പോൾ നടത്തുന്പോൾ സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ആറു ബൂത്തുകളിൽ വിവിപാറ്റ് യന്ത്രങ്ങൾ മാറ്റി സ്ഥാപിച്ചു. അന്ത്യാളം സെന്റ് മാത്യൂസ് എൽപി സ്കൂളിലെ 89-ാം നന്പർ ബൂത്ത്, വലവൂർ ഗവണ്മെന്റ് യുപി സ്കൂളിലെ 95-ാം നന്പർ ബൂത്ത്, പാലാ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിലെ ന്യൂ ബ്ലോക്കിലുള്ള 127-ാം നന്പർ ബൂത്ത്, കിഴപ്രയാർ സണ്ഡേസ്കൂൾ ഹാളിലെ 136-ാം നന്പർ ബൂത്ത്, പറപ്പള്ളി ഗവണ്മെന്റ് എൽപി സ്കൂളിലെ-139-ാം നന്പർ ബൂത്ത്, പനമറ്റം ഗവണ്മെന്റ് എച്ച്എസ്എസിലെ 171-ാം നന്പർ ബൂത്ത് എന്നിവിടങ്ങളിലാണു വിവിപാറ്റ് യന്ത്രങ്ങൾ മാറ്റി സ്ഥാപിച്ചത്.
എല്ലാ ബൂത്തുകളിലും പുതിയ വോട്ടിംഗ് മെഷീനുകൾ;27നാണ് വോട്ടെണ്ണൽ
പാലാ: 12 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും ഉൾപ്പെടുന്ന മണഡലത്തിലെ എല്ലാ ബൂത്തിലും ഏറ്റവും പുതിയ എം മൂന്ന് വിഭാഗത്തിൽപെട്ട വോട്ടിംഗ് മെഷീനുകളാണ് ഉപയോഗിക്കുന്നത്. മുന്നണി സ്ഥാനാർഥികൾക്കു പുറമേ 10 സ്വതന്ത്ര സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്.