കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ വിധിയെഴുത്തിൽ യു​ഡി​എ​ഫ് സി​ക്സ​ർ അ​ടി​ക്കും, പാ​ലാ പി​ടി​ക്കും; ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്നു കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ.

ക​ഴി​ഞ്ഞ ലോ​ക​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ വി​ജ​യ​മാ​ണു പാ​ലാ​യി​ൽ നേ​ടി​യ​ത്. തി​ക​ഞ്ഞ ഐ​ക്യ​ത്തോ​ടെ ത​ന്നെ​യാ​ണു യു​ഡി​എ​ഫ് മു​ന്നോ​ട്ടു പോ​കു​ന്ന​ത്. യു​ഡി​എ​ഫ് യോ​ഗ​ത്തി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ച​ർ​ച്ച​യാ​കും. ആ​റു ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളാ​ണു ന​ട​ക്കാ​ൻ പോ​കു​ന്ന​ത്. അ​തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​ണു പാ​ലാ ഉ​പ​തെ​ര​ഞ്ഞ​ടു​പ്പ്. യു​ഡി​എ​ഫ് സി​ക്സ​ർ അ​ടി​ക്കു​മെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

കേ​ര​ള കോ​ണ്‍​ഗ്ര​സി​ൽ ചെ​റി​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സം മാ​ത്ര​മാ​ണു നി​ല​നി​ൽ​ക്കു​ന്ന​ത്. ഐ​ക്യ​ത്തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടും. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ഭ​ര​ണ​ത്തി​ൽ ജ​ന​ങ്ങ​ൾ അ​സം​തൃ​പ്ത​രാ​ണ്. ഇ​തി​നെ​തി​രാ​യ വി​ധി​യെ​ഴു​ത്താ​വും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ണ്ടാ​വു​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts