കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ. മാണി യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കുമെന്ന് സൂചന. നിഷയെ സ്ഥാനാർഥിയാക്കാനുള്ള ചർച്ചകൾ കേരള കോൺഗ്രസ്-എമ്മിനുള്ളിൽ സജീവമായിരിക്കുകയാണ്. നിഷയെ സ്ഥാനാർഥിയാക്കണമെന്ന് യൂത്ത്ഫ്രണ്ടും വനിതാ വിഭാഗവും ആവശ്യപ്പെട്ടു.
പാലായിൽ സ്ഥാനാർഥിയെന്ന നിലയിൽ അവതരിപ്പിക്കാവുന്ന മുഖങ്ങൾ വേറെയില്ല എന്നതാണ് നിഷയ്ക്ക് സാധ്യത വർധിപ്പിക്കുന്നത്. സ്ഥാനാർഥി നിർണയം സംബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് പാലായിൽ ജോസ് വിഭാഗം നേതാക്കളുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഇതിനുശേഷം അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, രാജ്യസഭാംഗത്വം നഷ്ടപ്പെടുത്തി ജോസ് കെ. മാണി സ്ഥാനാർഥിയാകേണ്ടെന്നാണ് യുഡിഎഫിലെ പൊതു വികാരം. ജോസ് കെ. മാണി സ്ഥാനാർഥിയാകുമെന്നത് ഇടതുപക്ഷത്തിന്റെ പ്രചാരണം മാത്രമാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മാധ്യമങ്ങളോട് പ്രതികരിച്ചു.