പാലാ: ഉപതെരഞ്ഞെടുപ്പ് നടന്ന പാലായിൽ നോട്ടയും കുതിക്കുന്നു. ആദ്യ ഫലസൂചനകൾ പുറത്തുവന്നതോടെ നോട്ടയ്ക്ക് 62 വോട്ടുകൾ വീണു. സ്ഥാനാർഥികളിൽ ആരോടും താത്പര്യമില്ലാത്ത വോട്ടർമാർക്ക് അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കാനായി വോട്ടിംഗ് യന്ത്രത്തിൽ ചേർത്തിട്ടുള്ള ബട്ടൺ ആണ് നോട്ട.
അതേസമയം എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പൻ ലീഡ് ചെയ്യുകയാണ്. രാമപുരം പഞ്ചാത്തുളിലെ ആദ്യ റൗണ്ടിൽ 4,263 വോട്ടുകൾ കാപ്പനും 4,101 വോട്ടുകൾ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമും 1,929 വോട്ടുകൾ എൻഡിഎ സ്ഥാനാർഥി എൻ. ഹരിയും നേടി.