കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പു ഫലം നാളെ. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. ഒൻപത് മുതൽ ലീഡ് നില അറിയാൻ കഴിയും. സർവീസ് വോട്ടുകളും പോസ്റ്റൽ വോട്ടുകളുമാണ് ആദ്യം എണ്ണുക. തുടർന്ന് രാമപുരം പഞ്ചായത്തിലെ ഒന്നു മുതൽ 22 വരെയുള്ള ബൂത്തുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. 10 മണിയോടെ വോട്ടെണ്ണൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
അഞ്ചു ബൂത്തുകളിലെ വിവി പാറ്റ് രസീത് കൂടി എണ്ണിയ ശേഷമേ ഫലം ഒൗദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളു. കെ.എം.മാണിയുടെ നിര്യാണത്തെ തുടർന്നാണ് പാലായിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. യുഡിഎഫിലെ ജോസ് ടോം, എൽഡിഎഫിലെ മാണി സി കാപ്പൻ, എൻഡിഎയിലെ എൻ.ഹരി എന്നിവർ തമ്മിലാണ് പ്രധാന മത്സരം.