പാലാ: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് യൂത്ത് വിംഗിന്റെ നേത്യത്വത്തില്‍ ആഗോള വൈവിധ്യങ്ങളുമായി പാലായില്‍ ഭക്ഷ്യമേളയ്ക്കു തുടക്കമാവുന്നു. നാവൂറും ഭക്ഷ്യവിഭവങ്ങള്‍ ഒരു കൂടക്കീഴിലൊരുക്കി വിളമ്പുന്ന അഞ്ചു ദിനങ്ങളാണ് സമാഗതമാകുന്നത്.
പുഴക്കര മൈതാനിയിയില്‍ ആറു മുതല്‍ പത്തു വരെയാണ് ഫുഡ് ഫെസ്റ്റ്. ചൈനീസ്, അറബിക്, തായ്, കോണ്ടിനെന്റല്, ഫ്യൂഷന്‍ എന്നിവയും വിവിധതരം ഇന്‍ഡ്യന്‍, തനിനാടന്‍ കറികള്‍, ശീതളപാനീയങ്ങള്‍, ഐസ്ക്രീമുകള്‍, ഷെയ്ക്കുകള്‍, മധുരപലഹാരങ്ങള്‍ തുടങ്ങിയവയും ഫുഡ് ഫെസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ആറിനു വൈകുന്നേരം നാലിന് മാണി സി. കാപ്പന് എംഎൽഎ ഉദ്ഘാടനം ചെയ്യും. ആറ്, ഒന്‍പത്, പത്തിന് വൈകുന്നേരം നാലിനും ജൂബിലി തിരുനാള്‍ പ്രധാന ദിവസമായ ഏഴ്, എട്ടിനും ഉച്ചയ്ക്ക് 12 മണിക്കും ഭക്ഷ്യമേള ആരംഭിക്കും. വൈകുന്നേരം 11 വരെ ഭക്ഷ്യമേള ഉണ്ടായിരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ വി.സി. ജോസഫ്, ബൈജു കൊല്ലംപറമ്പില്‍, ജോണ്‍ ദര്‍ശന, എബിസണ്‍ ജോസ്, ജോസ്റ്ററ്യന് വന്ദന, ആന്റണി കുറ്റിയാങ്കല്‍, ഫ്രെഡി നടുത്തെട്ടിയില്‍, അനൂപ് ജോര്‍ജ്, ചെയ്സ് തോമസ്, സിറിള്‍ ടോം, ജോസ് ചന്ദ്രത്തില്, വിപിന്‍ പോള്‍സണ്‍, ജോയല്‍ വെള്ളിയേപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.
ഫെഡറല്‍ ബാങ്ക്, പുളിമൂട്ടില്‍ സില്‍ക്സ്, വിശ്വാസ്, സെന്റ് ജോസഫ് എന്‍ജനീയറിംഗ് കോളജ്, പ്രിയ സൗണ്ട്സ് തുടങ്ങിയ ഒട്ടനവധി സ്ഥാപനങ്ങളും മേളയുമായി സഹകരിക്കുന്നു. എല്ലാ ദിവസവും വൈകുന്നേരം ഡിജെ ഗാനമേള, ഡാന്‍സ് നൈറ്റ്, മ്യൂസിക് ബാൻഡ് തുടങ്ങിയ കാലാവിരുന്നും ഉണ്ടായിരിക്കും. മാര്‍ സ്ലീവാ മെഡിസിറ്റിയാണ് മേളയുടെ മെഡിക്കൽ പാർട്ണർ.