കോട്ടയം പാലായില്‍ കഴിഞ്ഞ ദിവസം നടന്നൊരു കല്യാണത്തിന്റെ കലാശക്കൊട്ടാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആഘോഷിക്കുന്ന വിഷയങ്ങളിലൊന്ന്. പാലായിലെ ഒരു ഓഡിറ്റോറിയത്തിലായിരുന്നു സംഭവം അരങ്ങേറിയത്. വീട്ടുകാര്‍ക്കു താല്‍പ്പര്യം ഇല്ലാതെ നടത്തിയ പ്രണയ വിവാഹത്തിനിടയില്‍ ബന്ധുക്കളുടെ കൂട്ടത്തല്ല്. പാല നഗരത്തിലൊയിരുന്നു വിവാഹം. വിവാഹ ഹാളില്‍ വധുവരന്മാര് മധുരം വയ്ക്കലിനു മണ്ഡപത്തില്‍ കയറിയപ്പോഴായിരുന്നു സംഭവം.
വേദിയില്‍ വരന്റെയും വധുവിന്റെയും കൂട്ടര് തമ്മില്‍ തല്ലു തുടങ്ങി. വരന്റെ ബന്ധുവായ സ്ത്രീയും വധുവിന്റെ ബന്ധുവായ മറ്റൊരു സ്ത്രീയും തമ്മില്‍ തുടങ്ങിയ കശപിശയാണു കൂട്ടത്തല്ലായി മാറിയത് എന്നു പറയുന്നു. പെണ്ണിന്റെയും ചെറുക്കന്റെയും നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു വിവാഹം. ഇരുവരുടെയും ബന്ധുക്കള്‍ക്ക് ഇതിനോടു താല്‍പ്പര്യം ഉണ്ടായിരുന്നില്ല. കശപിശ കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു. കൂട്ടത്തല്ലിനെ തുടര്‍ന്നു ഹാളിനും കേടുപാടു സംഭവിച്ചു എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിവാഹം കൂടാനെത്തിയവര്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്നാണു പോലീസ് എത്തിയത്. ബഹളത്തിനിടയില്‍ വധു പള്ളിവികാരിയുടെ അടുത്തു പരാതിയുമായി എത്തി എന്നും പറയുന്നു.
അടിപിടക്കിടയില്‍ കല്ല്യാണത്തിന് എത്തിയവരുടെ വസ്ത്രത്തില്‍ കറികള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണാവശിഷ്ട്ടങ്ങള്‍ പുരണ്ടതു മൂലം വൃത്തികേടായി എന്നും ആക്ഷേപം ഉണ്ട്. അടിയെ തുടര്‍ന്നു വിരുന്നിനെത്തിയവര്‍ ഭക്ഷണം പോലും കഴിക്കാതെ സ്ഥലം കാലിയാക്കി. തുടര്‍ന്നു വികാരിയച്ചന് ഇടപെട്ടു വധുവിനേയും വരനേയും വീട്ടുകാരേയും സാമാധപ്പനിച്ചു പറഞ്ഞയക്കുകയായിരുന്നു. എന്നാല്‍ എന്തിനാണു തല്ല് ഉണ്ടായത് എന്നു വീട്ടുകാര്‍ക്കു പോലും നിശ്ചയമില്ല എന്നും പറയുന്നു. വധുവരന്മാര് പാല സ്വദേശികളാണ്.