കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ തോൽവിയിൽ ആത്മപരിശോധന നടത്തുമെന്ന് കേരളാ കോണ്ഗ്രസ്-എം നേതാവ് ജോസ് കെ. മാണി. സംഭവിക്കാൻ പാടില്ലാത്തതാണ് പാലായിൽ സംഭവിച്ചത്. ആത്മപരിശോധന നടത്തി പോരായ്മകൾ തിരുത്തുമെന്നും ജോസ് കെ. മാണി പറഞ്ഞു.
പരാജയം കണ്ട് പതറില്ലെന്നും ഉപതെരഞ്ഞടുപ്പിന് ശേഷം പറയാനുള്ളതെല്ലാം പറയുമെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു.