പാലക്കാട് നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ബി രാജേഷിന്റെ തെരെഞ്ഞെടുപ്പ് പര്യടനത്തിനിടെ വാഹനവ്യൂഹത്തിലെ ബൈക്കില്‍ നിന്നും വടിവാള്‍ തെറിച്ചുവീണത് വിവാദമായി. ഇന്നലെ വൈകുന്നേരം പുലാപ്പറ്റ ഉമ്മനഴിയിലാണ് സംഭവം.
മുന്‍ എംഎല്‍എ എം. ഹംസ ഉള്‍പ്പെടെയുള്ളവരുടെ വാഹനങ്ങള്‍ ഒപ്പമുണ്ടായിരുന്നു.
ഇതിനിടെ ഇരുചക്രവാഹനത്തിലായി വന്നിരുന്നവര്‍ ഉമ്മനഴിയില്നിന്ന് മണ്ണാര്‍ക്കാട് റോഡിലേക്ക് തിരിയുന്നതിനിടെ ഒരു വാഹനംതട്ടി വീഴുകയും അതില്‍നിന്നും വടിവാള്‍ തെറിച്ചു നിലത്തുവീഴുകയുമായിരുന്നു. നിരവധി നാട്ടുകാര്‍ കണ്ടുനില്ക്കേയായിരുന്നു സംഭവം. ഉടനേ മറ്റു വാഹനങ്ങള്വന്ന് വളഞ്ഞുനില്‍ക്കുകയും തുടര്‍ന്ന് വടിവാളെടുത്ത് പോകുകയുമായിരുന്നു. എന്നാല്‍ പ്രചരണപരിപാടികള്‍ മൊബൈലില്‍ പകര്ത്തിക്കൊണ്ടിരുന്നവര്ക്ക് ഈ സംഭവത്തിന്റെ ദൃശ്യങ്ങളും ലഭിച്ചു.
ഇത് പിന്നീട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്. സമൂഹത്തില്‍ അക്രമമുണ്ടാക്കാനുള്ള ഗൂഢശ്രമമാണിതെന്നും എല്ലാ ഭാഗങ്ങളിലും സിപിഎം അക്രമം നടത്തുന്നതിന്റെ തെളിവാണിതെന്നും കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ പറഞ്ഞു. ഇടയ്ക്കിടെ രാഷ്ട്രീയ സംഘര്‍ഷം നടക്കുന്ന സ്ഥലമാണിത്. എന്നാല്‍ സംഭവത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് സിപിഎം നേതാക്കളുടെ വിശദീകരണം.