പാലക്കാട്: മാർച്ച് മാസത്തിലേക്ക് എത്തുന്നതിന് മുൻപേ വെന്തുരുകി പാലക്കാട്. കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ അനുസരിച്ച് ഇടമഴ ലഭിച്ചില്ലെങ്കിൽ അടുത്തമാസത്തോടെ ചൂട് 40 ഡിഗ്രിയിലെത്തുമെന്നാണ് കരുതുന്നത്.
തമിഴ്നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്നതിനാൽ ഒരു മാതിരിപ്പെട്ട ചൂടൊന്നും പാലക്കാട്ടുകാർക്ക് ഏൽക്കുന്നതല്ല. അതേസമയം ഇത്തവണ പാലക്കാട്ടുകാർ ശരിക്കും വിയർത്തു കുളിക്കുകയാണ്. 35 മുതൽ 38 ഡിഗ്രി സെൽഷ്യസിലാണ് കഴിഞ്ഞ 10 ദിവസത്തിലേറെയായി പാലക്കാടിന്റെ താപനില.
ഏറ്റവും ചൂട് അനുഭവപ്പെടുന്നത് മുണ്ടൂർ, പട്ടാമ്പി, മലമ്പുഴ എന്നിവടങ്ങളിലാണ്. രാവിലെ 10 മണിയാകുമ്പോഴേക്കും പുറത്തിറങ്ങിയാൽ വെയിലേറ്റ് വാടി കരിഞ്ഞുപോകുന്ന അവസ്ഥയാണ്.
ഈ അവസ്ഥ തുടർന്നു കഴിഞ്ഞാൽ ആരോഗ്യ പ്രശ്നങ്ങളും കൂടുന്നതാണ്. ഇങ്ങനെ ചൂട് കൂടിവരികയാണെങ്കിൽ മാർച്ച് പകുതിയോടെ 40 ഡിഗ്രിയിൽ ചൂട് എത്തുമെന്നാണ് വിലയിരുത്തൽ.
.