പാലക്കാട്: തണ്ണിശേരിയിൽ ആംബുലൻസും മിനിലോറിയും തമ്മിൽ കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു. പട്ടാമ്പി സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം.
നവാസ്, ഫവാസ്, സുബൈർ, സുധീർ എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മറ്റ് നാലു പേരുടെ പേരു വിവരങ്ങൾ ലഭ്യമായിട്ടില്ല.
നെല്ലിയാമ്പതിയിൽ നിന്നു വന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. മീൻ വണ്ടി ആംബുലൻസിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നാണ് വിവരം.