പാലക്കാട്: കല്ലടിക്കോട് അപകടത്തില്‍ മരിച്ച നാല് പെണ്‍കുട്ടികളുടെ മൃതദേഹം തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു. സഹപാഠികളും ഉറ്റവരും അടക്കം നൂറുകണക്കിന് ആളുകളാണ് ഇവരെ ഒരു നോക്കുകാണാൻ എത്തുന്നത്.
പൊതുദർശനത്തിന് ശേഷം രാവിലെ പത്തരോയോടെ തുപ്പനാട് ജുമാ മസ്ജിദിലാണ് ഖബറടക്കം. വ്യാഴാഴ്ച വൈകുന്നേരം പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ഥിനികള്‍ റോഡരികിലൂടെ നടന്നുപോകുന്പോഴാണ് അപകടം.
പാലക്കാട്ടുനിന്നു മണ്ണാർക്കാട് ഭാഗത്തേക്കു സിമന്റ് കയറ്റിപ്പോയ ലോറി കുട്ടികളുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. മറ്റൊരു ലോറി തട്ടിയതിനെ തുടർന്നാണ് വാഹനം മറിഞ്ഞത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ആയിഷ, ഇര്‍ഫാന, റിദ, നിദ എന്നിവരാണ് മരിച്ചത്.
അതേസമയം അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള ലോറി ഡ്രൈവറുടേയും ക്ലീനറുടെയും വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും.