സ്വന്തം ലേഖകൻ
പാലക്കാട്: ബൈക്കിൽ രണ്ടുപേർ യാത്ര ചെയ്യുന്നത് വിലക്കിക്കൊണ്ട് പാലക്കാട് ജില്ല ഭരണകൂടത്തിന്റെ നിയന്ത്രണം.
ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്താൻ അക്രമി സംഘമെത്തിയത് ബൈക്കുകളിലായിരുന്നുവെന്നും അതിനാലാണ് ബുധനാഴ്ച വരെ ബൈക്കിൽ രണ്ടുപേർ യാത്ര ചെയ്യുന്നത് വിലക്കുന്നതെന്നുമാണ് ജില്ല ഭരണകൂടം നൽകുന്ന വിശദീകരണം.
സ്ത്രീകൾക്കും കുട്ടികൾക്കും പിറകിലിരുന്ന് യാത്ര ചെയ്യുന്നതിന് വിലക്കുമില്ല. ഡിസ്ട്രിക്റ്റ് അഡീഷണൽ മജിസ്ട്രേറ്റ് കെ.മണികണ്ഠനാണ് ഉത്തരവിട്ടിരിക്കുന്നത്. ജില്ലയിൽ ബുധനാഴ്ച വരെ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.