പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: 13.3 ശ​ത​മാ​നം പോ​ളിം​ഗ്; പി.​സ​രി​നും സി. ​കൃ​ഷ്ണ​കു​മാ​റും രാ​വി​ലെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി; ക​ന്നി​വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ  2445 പേ​ർ

പാ​ല​ക്കാ​ട്: നിയമസഭാ മണ്ഡലത്തിലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പോ​ളിം​ഗ് രാവിലെ 7ന്  ആ​രം​ഭി​ച്ചു.​  വി​ധി​യെ​ഴു​താ​ൻ എ​ത്തു​ന്ന​ത് 1,94,706 വോ​ട്ട​ർ​മാ​ർ. ഇ​തു​വ​രെ13 ശ​ത​മാ​നം പോ​ളിം​ഗ് രേഖപ്പെടുത്തി. സ്ഥാനാർഥികളായ സരിനും കൃഷ്ണകുമാറും രാവിലെതന്നെയെത്തി വോട്ട് രേഖ്പപെടുത്തി. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​വ​രി​ൽ 1,00,290 പേ​ര്‍ സ്ത്രീകളാണ്. 2306 പേ​ര്‍ 85 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രും 780 പേ​ര്‍ ഭി​ന്ന​ശേ​ഷി​ക്കാ​രും നാ​ലു പേ​ര്‍ ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്സു​മാ​ണ്.

2445 ക​ന്നി​വോ​ട്ട​ര്‍​മാ​രും 229 പ്ര​വാ​സി വോ​ട്ട​ര്‍​മാ​രു​മു​ണ്ട്. രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. നാ​ല് ഓ​ക്സി​ല​റി ബു​ത്തു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 184 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് ഉ​ള്ള​ത്.

736 പോ​ളിം​ഗ് ഓ​ഫീ​സ​ര്‍​മാ​രെ​യാ​ണ് ഇ​വി​ടേ​ക്ക് നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ ബൂ​ത്തു​ക​ളി​ലും റാം​പ്, ശു​ചി​മു​റി, കു​ടി​വെ​ള്ള സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വ​നി​താ ഓ​ഫീ​സ​ര്‍​മാ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ഒ​രു പോ​ളിം​ഗ് സ്റ്റേ​ഷ​നും ഒ​മ്പ​ത് മാ​തൃ​കാ പോ​ളിം​ഗ് ബൂ​ത്തു​ക​ളും ഉ​ണ്ട്.

എ​ല്ലാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലും വോ​ട്ടെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ വെ​ബ്കാ​സ്റ്റിം​ഗ് ന​ട​ത്തു​ന്നു​ണ്ട്. ഏ​ഴു പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ളാ​ണു​ള്ള​ത്. 58 എ​ണ്ണം പ്ര​ശ്‌​ന സാ​ധ്യ​താ പ​ട്ടി​ക​യി​ലു​ണ്ട്. ഇ​ത്ത​രം ബൂ​ത്തു​ക​ളി​ല്‍ കേ​ന്ദ്ര സു​ര​ക്ഷാ സേ​ന​യു​ടെ​യും പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ അ​ധി​ക സു​ര​ക്ഷ​യൊ​രു​ക്കി​യ​ട്ടു​ണ്ട്.

Related posts

Leave a Comment