
പാലക്കാട്: സംസ്ഥാന അതിർത്തിയായ വാളയാറില്‍ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നവരുടെ വൻതിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് 2920 മലയാളികളാണ് കേരളത്തിലേക്ക് എത്തിയത്.
തമിഴ്നാടിന്റെ പരിശോധന വൈകുന്നതിനാല്‍ അതിര്‍ത്തിയില്‍ വാഹനങ്ങളുടെ നീണ്ടനിരയാണ്.
ഇതര സംസ്ഥാനങ്ങളിൽനിന്നു മടങ്ങിവരുന്നതിനായി ഇതുവരെ 1,80,540 പേരാണ് നോർക്ക വഴി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 25,410 പേർക്ക് പാസ് നൽകിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.