പാ​ല​ക്കാ​ട് വെന്തുരുകുന്നു; തുടർച്ചയായി മൂന്നാംദിവസവും ചൂട് 41 ഡിഗ്രിയിൽ; ഇതുവരെ 23 പേർക്ക് സൂര്യാതപമേറ്റു

പാ​ല​ക്കാ​ട്: ക​ന​ത്ത ചൂ​ടി​ല്‌ പി​ന്നേ​യും വെ​ന്തു​രു​കി പാ​ല​ക്കാ​ട് ജി​ല്ല. തു​ട​ർ​ച്ച​യാ​യി ഇ​തു മൂ​ന്നാം​ദി​വ സ​വും താ​പ​നി​ല 41 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ​ത​ന്നെ നി​ല​നി​ൽ​ക്കു​ക​യാ​ണ്. ഇ​തോ​ടെ അ​ന്ത​രീ​ക്ഷ​ത്തി​ലെ ബാ​ഷ്പീ​ക​ര​ണ തോ​തും​ക ൂടി​യി​രി​ക്കു​ക​യാ​ണ്.

പ​ക​ൽ ചു​ട്ടു പൊ​ള്ളു​ന്ന ചൂ​ടും രാ​ത്രി​യി​ൽ അ​സ്വ സ്ഥ​ത സൃ​ഷ്ടി ക്കു​ന്ന ചൂ​ടു​മാ​യ​തോ​ടെ ഉ​റ​ങ്ങാ​ൻ പോ​ലും പാ​ടു​പെ​ടു​ക​യാ​ണ് പാ​ല​ക്കാ​ട്ടു​കാ​ർ. ജി​ല്ല യി​ൽ ഇ​ന്ന​ലെ നാ​ലു​പേ​ർ​ക്കാ​ണ് ജി​ല്ല​യി​ൽ സൂ​ര്യാ​ത പ​മേ​റ്റ​ത്. ഇ​തോ​ടെ ജി​ല്ല​യി​ൽ സൂ​ര്യാ​ത​പ​മേ​റ്റ​വ​രു​ടെ എ​ണ്ണം 23 ആ​യി.

മു​ണ്ടൂ​ർ ഐ ​ആ​ർ ടി ​സി​യി​ലാ​ണ് തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ദി​വ​സ​വും 41 ഡി​ഗ്രി ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ​മേ​ഖ ല​യി​ലും പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലു​മെ​ല്ലാം ക​ന​ത്ത ചൂ​ട് തു​ട​രു​ക​യാ​ണ്. ആ​രോ​ഗ്യ​വ​കു​പ്പ് ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചും തൊ​ഴി​ൽ​സ​മ​യം ക്ര​മീ​ക​രി​ച്ചും രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്.

എ​ങ്കി​ലും അ​ധി​ക ചൂ​ടി​നെ എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കാ​നാ​വു​മെ ന്ന​റി​യാ​തെ ന​ട്ടം​തി​രി​യു​ക​യാ​ണ് പാ​ല​ക്കാ​ട്ടെ ജ​ന​ങ്ങ​ൾ.

Related posts