കഞ്ചിക്കോട് കോ​ച്ച് ഫാ​ക്ട​റി: അ​നി​ശ്ചി​ത​കാ​ല പ്ര​ക്ഷോ​ഭം ന​ട​ത്തു​വാ​നൊരുങ്ങി  കോ​ണ്‍​ഗ്ര​സ് 

പാ​ല​ക്കാ​ട് : കോ​ച്ച് ഫാ​ക്ട​റി​ക്കു​വേ​ണ്ടി അ​നി​ശ്ചി​ത​കാ​ല പ്ര​ക്ഷോ​ഭം ന​ട​ത്തു​വാ​ൻ ജി​ല്ലാ കോ​ണ്‍​ഗ്ര​സ്സ് ക​മ്മി​റ്റി തി​രു​മാ​നി​ച്ചു. 2012ൽ ​യു.​പി.​എ.​സ​ർ​ക്കാ​ർ ത​റ​ക്ക​ല്ലി​ട്ട​തും പി​ന്നീ​ട് യു.​ഡി.​എ​ഫ്. സ​ർ​ക്കാ​ർ സ്ഥ​ല​മേ​റ്റെ​ടു​ത്ത് ന​ല്കി​യ​തു​മാ​യ പ​ദ്ധ​തി ബി.​ജെ.​പി. സ​ർ​ക്കാ​ർ അ​ട്ടി​മ​റി​ച്ചു​വെ​ന്ന് കോ​ണ്‍​ഗ്ര​സ്സ് നേ​തൃ​യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​മാ​യി പ​ല​ത​ര​ത്തി​ലു​ള​ള വാ​ഗ്ദാ​നം ന​ല്കി കേ​ര​ള​ത്തോ​ട് രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.ഇ​പ്പോ​ൾ കോ​ച്ച് ഫാ​ക്ട​റി ഉ​പേ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​ലൂ​ടെ ര​ണ്ട് വ​ർ​ഷ​ക്കാ​ല​മാ​യി അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ ക​ടു​ത്ത അ​നാ​സ്ഥ​യാ​ണ് കാ​ണി​ച്ച​ത് കോ​ച്ച് ഫാ​ക്ട​റി​ക്കാ​യി ഏ​റ്റെ​ടു​ത്ത് ന​ല്കി​യ സ്ഥ​ലം കാ​ട്പി​ടി​ച്ച് കി​ട​ക്കു​ക​യാ​ണ്.

ഒ​ന്പ​ത് വ​ർ​ഷം പി​ന്നി​ട്ട പാ​ല​ക്കാ​ട് എം​പി കാ​ഴ്ച​ക്കാ​ര​ൻ മാ​ത്ര​മാ​യി മാ​റി.കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ​ക​പോ​ക്ക​ലി​നും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​നാ​സ്ഥ​ത​ക്കും പാ​ല​ക്കാ​ട് എം.​പി.​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യ്ക്കും എ​തി​രെ ജി​ല്ലാ കോ​ണ്‍​ഗ്ര​സ്സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ഒ​ന്നാം​ഘ​ട്ടം കോ​ച്ച് ഫാ​ക്ട​റി സ​മ​രം 23 ന് ​രാ​വി​ലെ 10 മ​ണി​ക്ക് പു​തു​ശ്ശേ​രി ജം​ഗ്ഷ​നി​ൽ ന​ട​ത്തും.

സ​മ​രം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ൽ​ഘാ​ട​നം ചെ​യ്യും. ലോ​ക​സ​ഭാ കോ​ണ്‍​ഗ്ര​സ്സ് ചീ​ഫ് വി​പ്പ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി. മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.നേ​തൃ​യോ​ഗ​ത്തി​ൽ ഡി.​സി.​സി.​പ്ര​സി​ഡ​ന്‍റ് വി.​കെ.​ശ്രീ​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ഡി.​സി.​സി.​പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി.​എ​സ്.​വി​ജ​യ​രാ​ഘ​വ​ൻ, സി.​വി.​ബാ​ല​ച​ന്ദ്ര​ൻ, കെ.​പി.​സി.​സി.​സെ​ക്ര​ട്ട​റി സി.​ച​ന്ദ്ര​ൻ, എ.​ഐ.​സി.​സി.​അം​ഗം കെ.​എ.​തു​ള​സി, കെ.​പി.​സി.​സി.​നി​ർ​വ്വാ​ഹ​ക​സ​മി​തി അം​ഗ​ങ്ങ​ളാ​യ വി.​സി.​ക​ബീ​ർ, കെ.​എ.​ച​ന്ദ്ര​ൻ, പി.​വി.​രാ​ജേ​ഷ്, കെ.​ഗോ​പി​നാ​ഥ്, ഡി.​സി.​സി.​ഭാ​ര​വാ​ഹ​ക​ളാ​യ ,കെ.​എ​സ്.​ബി.​എ.​ത​ങ്ങ​ൾ, സി.​എ​ച്ച്.​ഷൗ​ക്ക​ത്ത​ലി, എം.​ആ​ർ.​രാ​മ​ദാ​സ്, ഡോ.​അ​ർ​സ​ല​ൻ നി​സാം,കെ.​കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts