പാലക്കാട്: ജില്ലയിലെ കോണ്ഗ്രസ് സംഘടനാ സംവിധാനത്തിൽ താഴെ തലം വരെ സമഗ്രമായ അഴിച്ചുപണി നടത്തുമെന്ന് ഡി.സി.സി. പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ വ്യക്തമാക്കി. ലോകസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്കായി ചേർന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രവർത്തിക്കുന്നവർക്ക് മുൻഗണന നൽക്കും.
പാർട്ടി പദവികളിലുളളവർ ഉത്തരവാദിത്വം നിറവേറ്റിയില്ലെങ്കിൽ ഏപ്രിലിൽ നടക്കുന്ന പുന.സംഘടനയിൽ അവരെ തുടർന്ന് പരിഗണിക്കുകയില്ല. കെ.പി.സി.സി.പ്രസിഡന്റ് എം.എം. ഹസ്സന്റെ നേതൃത്വത്തിലുളള ജനമോചനയാത്രയും ഗൃഹസന്ദർശന പരിപാടിയും ജില്ലയിൽ വൻ വിജയമാക്കുമെന്ന് ശ്രീകണ്ഠൻ പറഞ്ഞു.
മലപ്പുറം ഡി.സി.സി. മുൻ പ്രസിഡന്റ് കെ.സി.അബു ഉത്ഘാടനം ചെയ്തു. യോഗത്തിൽ നേതാക്കളായ വി.എസ് വിജയരാഘവൻ, സി.ചന്ദ്രൻ, സി.വി.ബാലചന്ദ്രൻ, കെ.എ.ചന്ദ്രൻ, വി.സി.കബീർ, എ.രാമസ്വാമി, ഡോ.അർസലൻ നിസാം, എം പത്മഗിരീഷ് എന്നിവർ പ്രസംഗിച്ചു.