ന്യൂഡൽഹി: പാലക്കാട് ഐഐടിക്ക് കേന്ദ്രസർക്കാർ 1,217.40 കോടി രൂപ അനുവദിച്ചു. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്. പാലക്കാടിന് പുറമേ ഭിലായ്, തിരുപ്പതി, ജമ്മു, ധർവാഡ് ഐഐടികൾക്കും കേന്ദ്രം ഫണ്ട് അനുവദിച്ചു.
പാലക്കാട് ഐഐടിക്കാണ് ഏറ്റവും കൂടുതൽ തുക അനുവദിച്ചിരിക്കുന്നത്. ജമ്മുവിന് 1,085.04 കോടിയും ധർവാഡിന് 1,062.83 കോടിയും ഭിലായിക്ക് 983.95 കോടിയും തിരുപ്പതി ഐഐടിക്ക് 976.89 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
കേന്ദ്രസർക്കാർ ഉന്നത വിദ്യാഭ്യാസത്തിനായി 2013-14ൽ 63,000 കോടി രൂപയാണ് അനുവദിച്ചത്. എന്നാൽ 2018-19ൽ 1,10,000 കോടി രൂപയാണ് മോദി സർക്കാർ അനുവദിച്ചിരിക്കുന്നത്.