പാലക്കാട്: കുഞ്ഞിനെ വളർത്താനുള്ള സാന്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് തമിഴ്നാട് സ്വദേശിക്കുവിറ്റ കുഞ്ഞിനെ കണ്ടെത്തി. ആലത്തൂർ കൂനിശേരിയി ദന്പതികൾ വിറ്റ കുഞ്ഞിനെയാണ് ആലത്തൂർ സിഐ എലിസബത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തമിഴ്നാട് ഈറോഡിൽ നിന്നും കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിനെ വാങ്ങിയ വ്യക്തിയെ അറസ്റ്റ് ചെയ്തു. ഈറോഡ് സ്വദേശി ജനാർദ്ദനനാണ് പിടിയിലായത്. കുഞ്ഞിനെ മലന്പുഴയിലെ ആനന്ദ് ഭവനിലേക്ക് മാറ്റി.
ആലത്തൂർ രാജന്റെയും, ബിന്ദുവിന്റെയും അഞ്ചാമത്തെ കുഞ്ഞിനെയാണ് ഈറോഡിൽ നിന്ന് വീണ്ടെടുത്തത്. കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ ജില്ലാ ആസ്പത്രിയിലായിരുന്നു പ്രസവം. 29ന് രാജനും രാജന്റെ അമ്മ വിജിയും കൂടി ബിന്ദുവിനെയും അഞ്ച് മക്കളേയും പൊള്ളാച്ചിയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
കുറച്ചു ദിവസങ്ങൾക്കു ശേഷം നവജാത ശിശുവിനെ കൂടാതെ ബിന്ദു തിരിച്ചെത്തിയതോടെ സംശയം തോന്നിയ സമീപവാസികൾ ശിശുക്ഷേമ സമിതിയെ വിവരം അറിയിക്കുകയായിരുന്നു. ശിശുക്ഷേമ സമിതിയുടെ ഹെൽപ്പ് ലൈനായ തണൽ ഭാരവാഹികൾ ആലത്തൂർ പോലീസിന് പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഒന്‍പതും എട്ടും മൂന്നും വയസുള്ള മൂന്ന് ആണ്‍കുട്ടികളും അഞ്ച് വയസുള്ള പെണ്‍കുട്ടിയുമാണ് ഇവരുടെ മറ്റു മക്കൾ. സാമുദായികവും സാന്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നാക്കാവസ്ഥയിലാണ് ബിന്ദുവിന്റെ കുടുംബം. പൊള്ളാച്ചി സ്വദേശിയാണ് രാജൻ. രാജന്റെ സഹോദരി മധുരയിലുള്ള ജാൻസിക്കും സംഭവത്തിൽ പങ്കുള്ളതായാണ് പോലീസിന്റെ സംശയം.ബിന്ദുവിന്റെ മാതാപിതാക്കളും സഹോദരനും കൂലിപ്പണിക്കാരാണ്.