കൊച്ചി: മതിയായ അടിസ്ഥാന സൗകര്യമില്ലെന്ന കാരണത്താല്‍ പാലക്കാട് കേരള മെഡിക്കല്‍ കോളജില്‍ നിന്നു മാറ്റുന്ന 150 രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളെ 13 സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പ്രവേശിപ്പിക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ചു. ഇതു വ്യക്തമാക്കി മെഡിക്കല്‍ കൗണ്‍സില്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
പാലക്കാട് കേരള മെഡിക്കല്‍ കോളജില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി ഒരുകൂട്ടം വിദ്യാര്‍ഥികളും രക്ഷിതാക്കളും നല്കിയ ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
ഹൈക്കോടതിയുടെ നിര്‍ദേശാനുസരണം മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ 17 സ്വാശ്രയ മെഡിക്കല്‍ കോളജുകളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ 13 മെഡിക്കല്‍ കോളജുകള്‍ മുന്നോട്ടുവച്ച നിബന്ധനകള്‍ അംഗീകരിക്കാവുന്നതാണെന്ന് കണ്ടെത്തുകയാ യിരുന്നു.