പാലക്കാട്: പ്രളയത്തെ തുടർന്നു കേരളത്തിനുള്ള വിദേശസഹായം കേന്ദ്രം തടഞ്ഞത് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഗൂഢാലോചനയെ തുടർന്നാണെന്ന് മന്ത്രി എ.കെ.ബാലൻ ആരോപിച്ചു.ഇന്നുരാവിലെ പാലക്കാട് മാധ്യമപ്രവർത്തകരോടു സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ളയുടെ നേതൃത്വത്തിലായിരുന്നൂ ഗൂഢാലോചനയെന്നും മന്ത്രി ബാലൻ കുറ്റപ്പെടുത്തി. സംസ്ഥാന നേതൃത്വം തടഞ്ഞതിനെ തുടർന്നാണ് കേന്ദ്രസർക്കാർ കേരളത്തിന് വിദേശരാജ്യങ്ങൾ വാഗ്ദാനം ചെയ്ത സഹായങ്ങൾ സ്വീകരിക്കുന്നതിൽനിന്നു വിലക്കിയതെന്നും അദ്ദേഹം പറഞ്ഞു.