
പാലക്കാട്: പാലക്കാട് നഗരസഭയ്ക്ക് മുന്നിൽ ജയ്ശ്രീറാം വിളിയുമായി ബിജെപി. പാർട്ടി ഓഫീസിൽ നിന്ന് ജാഥയായി സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയപ്പോഴാണ് ബിജെപി അംഗങ്ങൾ ജയ്ശ്രീറാം വിളികൾ നടത്തിയത്.
ഇതേ തുടർന്ന് പ്രതിഷേധവുമായി സിപിഎം രംഗത്തെത്തി. സിപിഎം കൗൺസിലർമാർ ദേശീയ പതാകയുമായി പ്രകടനം നടത്തി. സംഘർഷം ഒഴിവാക്കാൻ പോലീസ് ഇരുവിഭാഗത്തെയും പിന്നീട് നീക്കി. കർശന സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്.
പാലക്കാട് നഗരസഭയില്‍ തുടര്‍ ഭരണം സാധ്യമായതോടെ ശ്രീരാമനെ ഉയര്‍ത്തി നടന്ന വിജയാഘോഷവും വിവാദമായിരുന്നു. നഗരസഭാ കാര്യലായത്തിന് മുന്നിൽ ‘ജയ് ശ്രീറാം’ എന്ന് ബാനര്‍ വെച്ചതിനെ തുടര്‍ന്ന് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.