പാലക്കാട്: ബിജെപി ഭരണം നിലനിൽക്കുന്ന പാലക്കാട് നഗരസഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള പ്രതിപക്ഷ നീക്കം പാളി. യുഡിഎഫ് അവിശ്വാസം ചർച്ചയ്ക്കു വരുന്നതിനു തൊട്ടുമുന്‍പ് കോണ്‍ഗ്രസ് കൗണ്‍സിലർ ശരവണൻ നഗരസഭാംഗത്വം രാജിവച്ചു. ഇതോടെ അവിശ്വാസം പരാജയപ്പെടുമെന്ന് ഉറപ്പായി.
52 അംഗ നഗരസഭയില്‍ ബിജെപി 24, കോണ്‍ഗ്രസ് 13, മുസ്ലിം ലീഗ് 4, സിപിഎം 9, വെല്‍ഫെയര്‍ പാര്‍ട്ടി 1, സ്വതന്ത്രന് 1 എന്നിങ്ങനെയാണു കക്ഷിനില. അവിശ്വാസം പാസാകാന്‍ 27 അംഗങ്ങളുടെ പിന്തുണ വേണം. സിപിഎമ്മും വെൽഫെയർ പാർട്ടിയും അവിശ്വാസത്തെ പിന്തുണക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കോൺഗ്രസ് അംഗം രാജിവച്ചതോടെ യുഡിഎഫിന് 26 വോട്ടുമാത്രമേ ലഭിക്കുകയുള്ളു.