യു​ഡി​എ​ഫ് അ​വി​ശ്വാ​സ​ത്തെ സി​പി​എം പി​ന്തു​ണ​ച്ചേ​ക്കും; ബിജെപി ഭരിക്കുന്ന  പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ വീ​ണ്ടും ശ്ര​ദ്ധാ​കേ​ന്ദ്രം

പാ​ല​ക്കാ​ട്: മൂ​ന്നുവ​ർ​ഷം കാ​ലാ​വ​ധി​യെ​ത്തി​യ പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ ബി​ജെ​പി ഭ​ര​ണം തു​ലാ​സി​ൽ. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണും വൈ​സ് ചെ​യ​ർ​മാ​നു​മെ​തി​രെ യു​ഡി​എ​ഫ് അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ല്കി​യ​തോ​ടെ ച​ര​ടു​വ​ലി​ക​ൾ ത​കൃ​തി​യാ​യി.

17 യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളും ഒ​രു വെ​ൽ​ഫെ​യ​ർ​പാ​ർ​ട്ടി അം​ഗ​വും ഒ​പ്പി​ട്ട പ്ര​മേ​യ​നോ​ട്ടീ​സാ​ണ് ന​ല്കി​യി​ട്ടു​ള്ള​ത്. പ്ര​മേ​യം വോ​ട്ടി​നി​ട്ടാ​ൽ എ​ൽ​ഡി​എ​ഫ് പി​ന്തു​ണ ന​ല്കു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്. ഇ​തോ​ടെ കേ​ര​ള​ത്തി​ലെ ബി​ജെ​പി ഭ​ര​ണ​ത്തി​ലു​ള്ള ഏ​ക ന​ഗ​ര​സ​ഭ​യാ​യ പാ​ല​ക്കാ​ട് പാ​ർ​ട്ടി​ക്കു ന​ഷ്ട​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ബി​ജെ​പി നേ​തൃ​ത്വം. ഇ​തോ​ടെ സം​സ്ഥാ​ന​ത​ല​ത്തി​ൽ ത​ന്നെ പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ ശ്ര​ദ്ധേ​യ​മാ​കു​ക​യാ​ണ്.

ന​ഗ​ര​സ​ഭ​യി​ൽ ബി​ജെ​പി​യു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന വി​ക​സ​ന, ക്ഷേ​മ​കാ​ര്യ, പൊ​തു​മ​രാ​മ​ത്ത്, വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​ർ​ക്കെ​തി​രെ യു​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന പ്ര​മേ​യം സി​പി​എം പി​ന്തു​ണ​യോ​ടെ പാ​സാ​യി​രു​ന്നു.
ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണ​ത്തി​ൽ വ​രി​ക​യ​ല്ല മ​റി​ച്ച് ബി​ജെ​പി​യെ ഭ​ര​ണ​ത്തി​ൽനി​ന്ന് പു​റ​ത്താ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​കെ ശ്രീ​ക​ണ്ഠ​ൻ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ബ​ദ​ൽ​സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് മ​തേ​ത​ര ക​ക്ഷി​ക​ളു​മാ​യി ആ​ലോ​ചി​ച്ച് പി​ന്നീ​ട് തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 52 അം​ഗ ന​ഗ​ര​സ​ഭ​യി​ൽ ബി​ജെ​പി​ക്ക് 24 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. യു​ഡി​എ​ഫ് – 18, സി​പി​എം- 9, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി- 1, എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല. സി​പി​എം പി​ന്തു​ണ​ച്ചാ​ൽ ബി​ജെ​പി യ്ക്ക് ​ഭ​ര​ണം ന​ഷ്ട​മാ​കു​മെ​ന്ന് ഉ​റ​പ്പാ​ണ്.

അ​ഞ്ച് യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​രെ ക​ഴി​ഞ്ഞ കൗ​ണ്‍​സി​ലി​ൽ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. മൂ​ന്നു മാ​സ​ത്തേ​ക്കാ​ണ് സ​സ്പെ​ൻ​ഷ​ൻ എ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. മു​നി​സി​പ്പ​ൽ ആ​ക്ട് പ്ര​കാ​രം ഒ​രു ദി​വ​സ​ത്തേ​ക്കു മാ​ത്ര​മേ സ​സ്പെ​ൻ​ഡ് ചെ​യ്യാ​നാ​കൂ എ​ന്നാ​ണ് യു​ഡി​എ​ഫ് വാ​ദം. ഇ​വ​ർ​ക്കു​കൂ​ടി വോ​ട്ട് ചെ​യ്യാ​ൻ ക​ഴി​ഞ്ഞാ​ലേ അ​വി​ശ്വാ​സം പാ​സാ​കൂ. ന​വം​ബ​ർ അ​ഞ്ചി​നാ​ണ് അ​വി​ശ്വാ​സ​പ്ര​മേ​യം പ​രി​ഗ​ണി​ക്കു​ക.

Related posts