പാലക്കാട്: റെയിൽവേ ഉന്നതതലങ്ങളിലെ ഏകോപന മില്ലായ്മയെ തുടർന്ന് പാലക്കാട്- ഷൊർണൂർ, പാലക്കാട് – തൃശൂർ, പാലക്കാട് – കോയന്പത്തൂർ റൂട്ടുകളിൽ ട്രയിൻ ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല. തിരുവനന്തപുരം ഡിവിഷൻ ക്യാൻസൽ ചെയ്ത റൂട്ടായതിനാൽ അവിടെനിന്നുള്ള ഉന്നതല നിർദേശം എത്തിയാൽ മാത്രമെ സിഗ്നൽ ശരിയായി ട്രയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയൂ എന്നാണ് ലഭിക്കുന്ന വിവരം.
ഇന്ന് ഉച്ചയോടെ ഷൊർണൂർ മഗംലാപുരം റൂട്ടിലും തിരിച്ചും ട്രെയിനുകൾ ഓടുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്. നാലു ദിവസമായി ട്രെയിൻ സർവീസ് നിർത്തിവയ്ക്കേണ്ടതിന്റെ ആവശ്യമില്ലായിരുന്നുവെന്നും ഇന്നലെ മുതൽ ട്രെയിൻ റൂട്ടുകളിൽനിന്ന് വെള്ളം ഇറങ്ങിയിട്ടും യാത്ര പുനരാരംഭിക്കാൻ അധികൃതർ ശ്രമിച്ചില്ലെന്നും ആക്ഷേപമുണ്ട്.