തിരുവനന്തപുരം : പാലക്കാട് വോട്ടർ പട്ടിക പുതുക്കണമെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ. നിലവിലെ വോട്ടർ പട്ടിക ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് ജനഹിതത്തിനെതിരും ജനാധിപത്യ വിരുദ്ധവുമാണെന്നും എ.കെ. ബാലൻ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ടെ വോട്ടർ പട്ടികയിൽ ഇരട്ട വോട്ടുകളുണ്ടെന്ന പരാതിയെപ്പറ്റി പ്രതികരിക്കുകയായിരുന്നു എ.കെ. ബാലൻ.
വടകരയിൽ ഷാഫി പറമ്പിൽ 20,000 വോട്ട് ഇത്തരത്തിൽ ചേർത്തുവെന്നും തൃശൂരിൽ ബിജെപി യും മണ്ഡലത്തിൽ ഇല്ലാത്തവരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയെന്നും എ.കെ. ബാലൻ ആരോപിച്ചു.
പാലക്കാട് അനർഹരായവരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ജില്ലാ കളക്ടർ നടപടി എടുക്കണം. ഇല്ലെങ്കിൽ പതിനെട്ടിന് പ്രക്ഷോഭം നടത്തുമെന്നും എ.കെ. ബാലൻ പറഞ്ഞു.