തച്ചന്പാറ: പാലക്കാടൻ വയലേലകളിൽനിന്നും മുത്തിൾ വൻതോതിൽ തമിഴ്നാട്ടിലേക്ക് കൊണ്ടുപോവുന്നു. ബ്രഹ്മിപോലെ ബുദ്ധിശക്തി വർധിപ്പിക്കുന്നതിന് ഉതകുന്ന ഒരു ഒൗഷധസസ്യമാണ് മുത്തിൾ. കരിന്തക്കാളി, കുടകൻ, കുടങ്ങൽ, കൊടുങ്ങൽ, സ്ഥലബ്രഹ്മി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഇതിന് തമിഴ്നാട്ടിൽ വൻഡിമാന്റാണുള്ളത്. ചെറിയ ഒരു കെട്ടിന് ഇരുപത് രൂപയാണ് വില.
വഴിയോര കച്ചവടക്കാർ മുതൽ സൂപ്പർ മാർക്കറ്റുകളിൽവരെ ഇത് കെട്ടായി വില്ക്കുന്നു. കേരളത്തിലെ വയൽവരന്പുകളിൽനിന്നും തണ്ടടക്കം പറിച്ച് ഇവിടെ നിന്നുതന്നെ ചെറിയ കെട്ടുകളാക്കി ചാക്കിൽകെട്ടി ട്രെയിനിലാണ് കൊണ്ടുപോകുക. ഇതിനായി ദിവസവും ധാരാളംപേർ കേരളത്തിൽ വരുന്നു.
പച്ചക്കറിയായി ഉപയോഗിക്കാനാവുന്ന അപൂർവം ഒൗഷധസസ്യങ്ങളിൽ ഒന്നാണ് മുത്തിൾ. ഒൗഷധഗുണങ്ങളുടെ കലവറയുമാണിത്. ഇതിന്റെ ഇല സാധാരണ തോരൻ വയ്ക്കുന്നതുപോലെ കറിവയ്ക്കാം.ത്വക്രോഗം, നാഡീവ്യൂഹത്തിന്റെ രോഗങ്ങൾ എന്നിവ മാറ്റുന്നതിന് മുത്തിൾ ഉപയോഗിക്കുന്നു. ഹെപ്പറ്റൈറ്റിസ് ബിയുടെ ചികിത്സയിലും മുത്തിൾ ഉപയോഗിക്കുന്നു.
മുടി, നഖം, ത്വക്ക് എന്നിവയുടെ അഴകു കൂട്ടും. മുത്തിൾ. ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും മുത്തിൾ അരിഷ്ടമാക്കി ഉപയോഗിക്കും. ബുദ്ധി, ഓർമശക്തി എന്നിവ വർധിപ്പിക്കും. ഉറക്കംവരുത്തും. ഹൃദയത്തിന്റെ സങ്കോചക്ഷമത കൂട്ടും. ചർമരോഗങ്ങൾ, കുഷ്ഠം, വാതം, മൂത്രാശയരോഗങ്ങൾ, ഭ്രാന്ത്, ഉ·ാദം, മന്ദബുദ്ധി ഇവയ്ക്കുള്ള മരുന്നാണ് മുത്തിൾ. ധാതുപുഷ്ടി കൂട്ടി യൗവനം നിലനിർത്തും.രക്തസമ്മർദം കുറയ്ക്കാനും മുത്തിൾ നല്ലതാണ്. ഇത്രയേറെ ഗുണങ്ങളുണ്ടായിട്ടും നമുക്കിതു വേണ്ട.