പാലക്കാട്: വിവാഹശേഷം ഭർത്താവിന്റെ കൂട്ടുകാർക്ക് വധു ഒപ്പിട്ടു നൽകിയ സമ്മതപത്രം സാമൂഹികമാധ്യമങ്ങളിൽ വൈറൽ.
ഭര്‍ത്താവ് കൂട്ടുകാര്‍ക്കൊപ്പമിരിക്കുമ്പോള്‍ രാത്രി ഒമ്പതുവരെ ഫോണ്‍ചെയ്ത് ശല്യപ്പെടുത്തില്ലെന്നാണ് സമ്മതപത്രത്തിലുള്ളത്.
കഴിഞ്ഞ ശനിയാഴ്ച വിവാഹം കഴിഞ്ഞ കൊടുവായൂര്‍ മലയക്കോട് വി.എസ്. ഭവനില്‍ എസ്. രഘുവിന്റെ സുഹൃത്തുക്കള്‍ക്കാണ് ഭാര്യ കാക്കയൂര്‍ വടക്കേപ്പുര വീട്ടില്‍ എസ്. അര്‍ച്ചന ഒപ്പിട്ടുനല്‍കിയത്.
വരന്റെ സുഹൃത്തുക്കള്‍ 50 രൂപയുടെ മുദ്രപ്പത്രത്തില്‍ വധുവിന്റെ അനുമതിപത്രം വാങ്ങിയശേഷം സമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.
ഇതേത്തുടർന്ന് വധുവിനും വരനും കൂട്ടുകാര്‍ക്കുമെല്ലാം സാമൂഹികമാധ്യമങ്ങളില്‍ ആശംസാപ്രവാഹമാണ്. രഘു കഞ്ചിക്കോട്ടെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. വധു ബാങ്ക് ജോലിക്കുവേണ്ടിയുള്ള കോച്ചിംഗ് നടത്തുന്നു.