അവിസ്മരണീയമാക്കാം, ഒരു ദിനം! ഒ​ഴു​കാം, വേ​​ന്പ​​നാ​​ട്ടു കാ​​യ​​ലി​​ന്‍റെ ഓ​​ള​​പ്പ​​ര​​പ്പി​​ലൂ​​ടെ നു​ക​രാം, കാ​യ​ൽ​വി​ഭ​വ​ങ്ങ​ളു​ടെ രു​ചി

വൈ​​ക്കം: കാ​​യ​​ൽ​​വി​​ഭ​​വ​​ങ്ങ​​ളു​​ടെ രു​​ചി​​യും പ്ര​​കൃ​​തി​​സൗ​​ന്ദ​​ര്യ​​വും ആ​​സ്വ​​ദി​​ച്ച് വേ​​ന്പ​​നാ​​ട്ടു കാ​​യ​​ലി​​ന്‍റെ ഓ​​ള​​പ്പ​​ര​​പ്പി​​ലൂ​​ടെ​​യു​​ള്ള മ​​ത്സ്യ​​ഫെ​​ഡി​​ന്‍റെ പു​​തി​​യ ടൂ​​ർ പാ​​ക്കേ​​ജി​​ന് തു​​ട​​ക്ക​​മാ​​യി. മ​​ത്സ്യ ഫെ​​ഡി​​ന്‍റെ കാ​​ട്ടി​​ക്കു​​ന്നി​​ലു​​ള്ള പാ​​ലാ​​യ്ക്ക​​രി, എ​​റ​​ണാ​​കു​​ളം ജി​​ല്ല​​യി​​ലെ മാ​​ലി​​പ്പു​​റം, ഞാ​​റ​​ക്ക​​ൽ അ​​ക്വാ ടൂ​​റി​​സം കേ​​ന്ദ്ര​​ങ്ങ​​ളി​​ലെ കാ​​ഴ്ച​​ക​​ൾ ഒ​​ന്നി​​ച്ചു കാ​​ണു​​ന്ന​​തി​​ന് ജ​​ല​​മാ​​ർ​​ഗ​​മു​​ള്ള പ്ര​​വാ​​ഹി​​നി, ക​​ര​​മാ​​ർ​​ഗ​​മു​​ള്ള ഭൂ​​മി​​ക ടൂ​​ർ​​പാ​​ക്കേ​​ജി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം സി.​​കെ. ആ​​ശ എം​​എ​​ൽ​​എ നി​​ർ​​വ​​ഹി​​ച്ചു.

കാ​​യ​​ൽ​​ത്തീ​​ര​​ങ്ങ​​ളി​​ലെ പ്ര​​കൃ​​തി​​സൗ​​ന്ദ​​ര്യ​​വും പ്ര​​ദേ​​ശ​​വാ​​സി​​ക​​ളു​​ടെ സ്നേ​​ഹം നി​​റ​​ഞ്ഞ പെ​​രു​​മാ​​റ്റ​​വും വൈ​​ക്ക​​ത്തി​​ന്‍റെ വി​​നോ​​ദ​​സ​​ഞ്ചാ​​ര സാ​​ധ്യ​​ത വ​​ർ​​ധി​​പ്പി​​ക്ക​​ത്ത​​ക്ക​​താ​​ണ്. ഇ​​ത് പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തി​​ക്കൊ​​ണ്ട് കൂ​​ടു​​ത​​ൽ വി​​നോ​​ദ സ​​ഞ്ചാ​​ര കേ​​ന്ദ്ര​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി പ്ര​​വ​​ർ​​ത്ത​​ന​​ക്ഷ​​മ​​മാ​​ക്കു​​മെ​​ന്നും സി.​​കെ. ആ​​ശ എം​​എ​​ൽ​​എ പ​​റ​​ഞ്ഞു.

പാ​​ലാ​​ക്ക​​രി ഫാം ​​ക​​വാ​​ട​​ത്തി​​നു സ​​മീ​​പം നി​​ർ​​മി​​ച്ച മ​​ത്സ്യ​​ക​​ന്യ​​ക​​യു​​ടെ ശി​​ല്പ​​വും സി.​​കെ. ആ​​ശ എം​​എ​​ൽ​​എ അ​​നാ​​ച്ഛാ​​ദ​​നം ചെ​​യ്തു. ടൂ​​ർ പാ​​ക്കേ​​ജി​​ന്‍റെ ആ​​ദ്യ ക​​ര​​യാ​​ത്ര മ​​ത്സ്യ​​ഫെ​​ഡ് ചെ​​യ​​ർ​​മാ​​ൻ പി.​​പി ചി​​ത്ത​​ര​​ഞ്ജ​​ൻ ഫ്ളാ​​ഗ് ഓ​​ഫ് ചെ​​യ്തു. പു​​രാ​​ത​​ന കാ​​ല​​ത്തെ മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ക​​ൾ വ​​ള്ള​​ത്തി​​ലും വീ​​ടു​​ക​​ളി​​ലും ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ ശേ​​ഖ​​ര​​മു​​ള്ള കെ​​ട്ടു​​വ​​ള്ളം മ്യൂ​​സി​​യ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ചെ​​ന്പ് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ല​​താ അ​​ശോ​​ക​​ൻ നി​​ർ​​വ​​ഹി​​ച്ചു.

മ​​ത്സ്യ​​ക​​ന്യ​​ക​​യു​​ടെ ശി​​ൽ​​പി​​ക​​ളാ​​യ സ​​ന്തോ​​ഷ് ഉ​​ഴൂ​​ർ, ഉ​​ദ​​യ​​ൻ ക​​ന്മ​​നം, കെ​​ട്ടു​​വ​​ള്ളം നി​​ർ​​മി​​ച്ച കെ.​​എം. സ​​ജി എ​​ന്നി​​വ​​രെ ച​​ട​​ങ്ങി​​ൽ ആ​​ദ​​രി​​ച്ചു. പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ റ​​ഷീ​​ദ്, സ്മി​​ത, റം​​ല, മ​​ത്സ്യ​​ഫെ​​ഡ് ഭ​​ര​​ണ​​സ​​മി​​തി അം​​ഗ​​ങ്ങ​​ളാ​​യ ടി. ​​ര​​ഘു​​വ​​ര​​ൻ, ശ്രീ​​വി​​ദ്യ സു​​മോ​​ദ്, പി.​​എ​​സ്. രേ​​ഖ, ഡി​​ജി​​എം (അ​​ക്വ) വി. ​​രേ​​ഖ, മ​​ത്സ്യ​​ഫെ​​ഡ് ജി​​ല്ലാ മാ​​നേ​​ജ​​ർ പി.​​ടി. ജോ​​സ​​ഫ്, ഫി​​ഷ​​റീ​​സ് ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ർ ജ​​യ​​ശ്രീ, ഫാം ​​മാ​​നേ​​ജ​​ർ നി​​ഷ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

അവിസ്മരണീയമാക്കാം, ഒരു ദിനം

കോ​​ട്ട​​യം: ആ​​റു പേ​​ർ​​ക്ക് സ​​ഞ്ച​​രി​​ക്കാ​​വു​​ന്ന ബോ​​ട്ടി​​ലു​​ള്ള പ്ര​​വാ​​ഹി​​നി ജ​​ല​​യാ​​ത്ര​​യും 15 പേ​​ർ​​ക്ക് സ​​ഞ്ച​​രി​​ക്കാ​​വു​​ന്ന വാ​​ഹ​​ന​​ത്തി​​നു​​ള​​ള ക​​ര​​യാ​​ത്ര​​യും രാ​​വി​​ലെ 8.30ന് ​​പാ​​ലാ​​ക്ക​​രി​​യി​​ൽ നി​​ന്ന് ആ​​രം​​ഭി​​ക്കും. പ്ര​​ഭാ​​ത ഭ​​ക്ഷ​​ണ​​ത്തി​​നു​​ശേ​​ഷം ഒ​​ന്ന​​ര മ​​ണി​​ക്കൂ​​ർ വേ​​ന്പ​​നാ​​ട്ട് കാ​​യ​​ലി​​ലൂ​​ടെ ശി​​ക്കാ​​രി ബോ​​ട്ടി​​ൽ യാ​​ത്ര, തു​​ട​​ർ​​ന്ന് പാ​​ലാ​​ക്ക​​രി​​യി​​ലെ കാ​​ഴ്ച​​ക​​ൾ കാ​​ണാം. പെ​​ഡ​​ൽ ബോ​​ട്ടിം​​ഗി​​നും ചൂ​​ണ്ട​​യി​​ടു​​ന്ന​​തി​​നും സൗ​​ക​​ര്യ​​മു​​ണ്ട്.

എ​​റ​​ണാ​​കു​​ളം ഗോ​​ശ്രീ പാ​​ലം വ​​ഴി 11.50ന് ​​വൈ​​പ്പി​​നി​​ലെ ഞാ​​റ​​യ്ക്ക​​ൽ അ​​ക്വാ​​ടൂ​​റി​​സം സെ​​ന്‍റ​​റി​​ൽ വ​​ഞ്ചി​​ത്തു​​രു​​ത്തി​​ലെ ഏ​​റു​​മാ​​ട​​ത്തി​​ൽ ഫാ​​മി​​ലെ മ​​ത്സ്യ വി​​ഭ​​വ​​ങ്ങ​​ളോ​​ടു കൂ​​ടി​​യ ഊ​​ണ്. വെ​​ള്ള​​ത്തി​​ന് ന​​ടു​​വി​​ലെ മു​​ളം​​കു​​ടി​​ലു​​ക​​ൾ, വാ​​ട്ട​​ർ സൈ​​ക്കി​​ൾ, ക​​യാ​​ക്കിം​​ഗ്, കൈ​​ത്തു​​ഴ ബോ​​ട്ട്, പെ​​ഡ​​ൽ ബോ​​ട്ട്, കു​​ട്ട​​വ​​ഞ്ചി തു​​ട​​ങ്ങി​​യ​​വ ആ​​സ്വ​​ദി​​ക്കാം.

മാ​​ലി​​പ്പു​​റം അ​​ക്വാ കേ​​ന്ദ്ര​​ത്തി​​ലേ​​ക്കാ​​ണ് തു​​ട​​ർ​​ന്നു​​ള്ള യാ​​ത്ര. അ​​വി​​ടെ മ​​നോ​​ഹ​​ര​​മാ​​യ ക​​ണ്ട​​ൽ പാ​​ർ​​ക്കും പൂ​​മീ​​ൻ ചാ​​ട്ട​​വും സ​​ഞ്ചാ​​രി​​ക​​ൾ​​ക്ക് ആ​​സ്വ​​ദി​​ക്കാം. ചാ​​പ്പാ ബീ​​ച്ച് സ​​ന്ദ​​ർ​​ശ​​നം ക​​ഴി​​ഞ്ഞ് വൈ​​കു​​ന്നേ​​രം 6.30ന് ​​ഗോ​​ശ്രീ പാ​​ലം വ​​ഴി പാ​​ലാ​​ക്ക​​രി ഫി​​ഷ് ഫാ​​മി​​ൽ തി​​രി​​ച്ചെ​​ത്തി യാ​​ത്ര അ​​വ​​സാ​​നി​​പ്പി​​ക്കും.

Related posts