പാലക്കാട്: മൂന്നാം ഊഴവും നീന്തി മോദി സർക്കാർ അധികാരത്തലപ്പത്ത് വരുന്ന വിജയം ആഘോഷിക്കാൻ മധുരവുമായി പാലക്കാട്ടെ ബിജെപി പ്രവർത്തകർ. 25000 ലഡുകളാണ് ഇതിനായി ബിജെപി തയാറാക്കിയിരിക്കുന്നത്. പാലക്കാട്ടെ യുവമോര്‍ച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ലഡു തയാറാക്കിയിരിക്കുന്നത്.
അന്തിമഫലം വന്നയുടന്‍ തന്നെ ലഡു വിതരണം ചെയ്ത് തുടങ്ങും. ഐകകണ്ഠേന ബിജെപിയുടെ വിജയം എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുക കൂടി ചെയ്തതിന്റെ വെളിച്ചത്തിലാണ് യുവമോർച്ച മണ്ഡലം കമ്മിറ്റിയുടെ അമിതാവേശം.
ഇത്തവണ കേരളത്തില്‍ നിന്ന് ഒന്നോ അതിലധികമോ ബിജെപി അംഗങ്ങളെ പാര്‍ലമെന്റിലേക്ക് അയയ്ക്കാനാകുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിച്ചത്.