മം​ഗ​ലാ​പു​ര​ത്തു​നി​ന്നും പാ​ലാ​യി​ലേ​ക്കു കൊ​ണ്ടു​വ​ന്ന​താ​ സാറേ..! രഹസ്യവിവരം ശരിയായി; പാലായിൽ ലോറിയിൽ കടത്തിയ വിദേശമദ്യം പിടികൂടി

പാ​ലാ: ലോ​റി​യി​ൽ ക​ട​ത്തി​യ നൂ​റി​ല​ധി​കം കേ​സ് വി​ദേ​ശ മ​ദ്യം പി​ടി​ച്ചെ​ടു​ത്തു. ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് പാ​ലാ ഏ​റ്റു​മാ​നൂ​ർ റൂ​ട്ടി​ൽ അ​രു​ണാ​പു​ര​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​ദേ​ശ മ​ദ്യം പി​ടി​ച്ചെ​ടു​ത്ത​ത്.

കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഡി. ​ശി​ല്പ​യ്ക്കു ല​ഭി​ച്ച ര​ഹ​സ്യം വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ലാ പോ​ലീ​സി​നു ന​ൽ​കി​യ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ലോ​റി​യി​ൽ കേ​സു​ക​ളി​ലാ​യി അ​ടു​ക്കി​വെ​ച്ചി​രു​ന്ന നി​ല​യി​ലാ​യി​രു​ന്നു മ​ദ്യം ക​ട​ത്തി​യ​ത്. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​രെ പോ​ലീ​സ് ക​സ്റ്റ​ടി​യി​ലെ​ടു​ത്തു.

മം​ഗ​ലാ​പു​ര​ത്തു​നി​ന്നും പാ​ലാ​യി​ലേ​ക്കു കൊ​ണ്ടു​വ​ന്ന​താ​ണെ​ന്നാ​ണ് ഇ​വ​ർ പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി. പോ​ലീ​സ് ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു വി​ട്ട​ട്ടി​ല്ല.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ദ്യ വി​ല്പ​ന ശാ​ല​ക​ളെ​ല്ലാം അ​ട​ഞ്ഞു കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം വ​രാ​നി​രി​ക്കെ ജി​ല്ല​യി​ലേ​ക്കു അ​ന​ധി​കൃ​ത​മാ​യി മ​ദ്യം ക​ട​ത്തു​ന്നു​ണ്ടെ​ന്നു​ള്ള വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Related posts

Leave a Comment