പാർട്ടിയിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബ്രാഞ്ച് സെക്രട്ടറി അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഫോണിൽ വിളിച്ചു.
പാലാ ഏരിയായുടെ കീഴിലുള്ള കരൂർ ലോക്കൽ കമ്മറ്റിയുടെ കീഴിലുള്ള ബ്രാഞ്ചിന്റെ സെക്രട്ടറിയാണ്് അഖിലേന്ത്യാ സെക്രട്ടറിക്ക് കത്ത് അയയ്ക്കുകയും ഫോണ് വിളിക്കുകയും ചെയതത്.
ബ്രാഞ്ച് അംഗത്തിന്റെ ഫോണ് വിളിയുടെ അടിസ്ഥാനത്തിൽ അഖിലേന്ത്യ സെക്രട്ടറി സംസ്ഥാന സെന്ററിൽ ബന്ധപ്പെടുകയും സംസ്ഥാന സെന്റർ ജില്ലാ സെക്രട്ടേറിയേറ്റംഗത്തിനെ ബ്രാഞ്ച് സെക്രട്ടറിയുമായി സംസാരിക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തു.
പാലാ ഏരിയായിലെ പ്രശ്നങ്ങളാണ് ബ്രാഞ്ച് സെക്രട്ടറി അഖിലേന്ത്യാ സെക്രട്ടറിയെ ധരിപ്പിച്ചത്. പാലാ ഏരിയായിൽ അടുത്ത നാളിൽ വിഭാഗിയത രൂക്ഷമായിരിക്കുകയാണ്.
സമ്മേളന കാലയളവിൽ മുത്തോലി, കൊഴുവനാൽ, കരൂർ ലോക്കൽ സെക്രട്ടറിമാരെ മാറ്റിയിരുന്നു. ഇക്കാര്യങ്ങളാണ് ബ്രാഞ്ച് സെക്രട്ടറി അഖിലേന്ത്യാ സെക്രട്ടറിയെ ധരിപ്പിച്ചത്.