കൊല്ലം: റെയിൽ വേ സ്റ്റേഷനിൽ ട്രെയിൻ പാളം തെറ്റി. ഇന്ന് രാവിലെ 7.10ഓടെ കൊല്ലം തിരുവനന്തപുരം പാസഞ്ചർ ട്രെയിനാണ് മൂന്നാമത്തെ ട്രാക്കിൽവച്ച് പാളം തെറ്റിയത്. യാത്രക്കാർ കയറിയശേഷം ട്രെയിൻ പുറപ്പെടാൻനേരത്താണ് പാളംതെറ്റിയത്. മുൻവശത്തുള്ള എഞ്ചിൻഭാഗത്തെ രണ്ട് ചക്രങ്ങളാണ് വഴുതിമാറിയത്.
തൊട്ടടുത്ത ട്രാക്കിലേക്ക് മുൻവശത്തെ ബോഗികൾ ചരിയാറായതിനാൽ യാത്രക്കാരെ ഉടൻതന്നെ ഇറക്കുകയായിരുന്നു. വൻദുരന്തമാണ് ഒഴിവായത്. മൂന്നാംട്രാക്കിലൂടെയുള്ള ട്രെയിൻഗതാഗതം നിലച്ചു. ഇതുവഴി കടന്നുവരേണ്ട മധുര പാസഞ്ചാർ വരുന്പോഴേക്കും തടസം ഒഴിവാകുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.