വടക്കഞ്ചേരി: നിരവധി തവണ അറ്റകുറ്റപണികൾ നടത്തി വാഹനഗതാഗതത്തിന് തുറന്നുകൊടുത്ത ആറുവരി ദേശീയപാതക്ക് തുടക്കം കുറിക്കുന്ന വടക്കഞ്ചേരി മേൽപ്പാതയിൽ വീണ്ടും കുത്തി പൊളിച്ചുള്ള പണികൾ.
തൃശൂർ ഭാഗത്തേക്കുള്ള ലൈനിലാണ് ഇപ്പോൾ അറ്റകുറ്റപണികൾ തകൃതിയായി നടത്തുന്നത്. ഒരുു മാസം മുന്പ് തകർന്ന ഭാഗങ്ങൾ കോണ്ക്രീറ്റ് ചെയ്ത് താല്ക്കാലികമായി അടച്ചെങ്കിലും അതുകൊണ്ടൊന്നും ഫലം കണ്ടില്ല.
ഇതിനാലാണ് ഇപ്പോൾ സമാന തകരാർ കണ്ടെത്തിയ സ്ഥലങ്ങളിൽ പണികൾ നടത്തുന്നത്.കഴിഞ്ഞ ഫെബ്രുവരി ആറിനാണ് മേൽപ്പാത തുറന്നത്.
അതിനു ശേഷം ആറര മാസത്തിനുള്ളിൽ തന്നെ ഇത് ഒന്പതാം തവണയാണ് നിർമാണത്തിലെ അപാകത മൂലം പാലത്തിൽ റിപ്പയർ പണികൾ നടത്തുന്ന സാഹചര്യമുണ്ടാകുന്നത്.