തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാലം പണിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ യുഡിഎഫ് സർക്കാരിലെ മന്ത്രിമാർ കോടികളുടെ അഴിമതി നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ സർക്കാരിലെ മന്ത്രിമാർ പാലം പണിയുമായി ബന്ധപ്പെട്ട് വൻ ഖജനാവ് കൊള്ളയാണ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ, മുഖ്യമന്ത്രിയുടെ ആരോപണത്തോട് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും ആരെക്കൊണ്ട് വേണമെങ്കിലും സർക്കാരിന് അന്വേഷണം നടത്താമെന്നും ഏത് അന്വേഷണത്തെയും നേരിടുമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.