കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ.സൂരജ് ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. ടി.ഒ.സൂരജിനെ കൂടാതെ നിര്‍മാണ കമ്പനിയായ ആര്‍ഡിഎസ് പ്രോജക്ട് മാനേജിംഗ് ഡയറക്ടര്‍ സുമിത് ഗോയല്‍, ആര്‍ബിഡിസികെ മുന്‍ അഡീഷണല്‍ ജനറല്‍ മാനേജര്‍ എം.ടി. തങ്കച്ചന് എന്നിവരുടെ ജാമ്യഹര്‍ജിയാണ് കോടതി തള്ളിയത്. കിറ്റ്കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോളിന് മാത്രം ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
പാലാരിവട്ടം മേല്‍പ്പാലം: ടി.ഒ.സൂരജ് ഉള്‍പ്പെടെ മൂന്നു പേരുടെ ജാമ്യഹര്‍ജി തള്ളി
